My space in this world
നാം അലയുന്നത് ശരിക്കും എന്തിനുവേണ്ടി
നാം പണസമ്പാദനത്തിനുവേണ്ടിയിട്ട് ഒരുപാട് അധ്വാനിക്കുന്നു ആത്മീയമായ കാര്യങ്ങൾ ചെയ്യുന്നതിനും അതിനുവേണ്ടി പഠിക്കുന്നതിനും ഒരുപാട് സമയങ്ങൾ ചിലവഴിക്കുന്നു നമ്മുടെ ആത്മീയ ജീവിതത്തിന്റെ പ്രവർത്തനമേഖലയും ഭൗതിക ജീവിതത്തിലെ പ്രവർത്തന മേഖലയും എല്ലാത്തിനും ആത്യന്തികമായ വലിയ ഒരു ലക്ഷ്യമേ ഉള്ളൂ ആ ലക്ഷ്യം നമ്മുടെ ശാന്തിയും സമാധാനവും സന്തോഷവും മാത്രമാണ് അപ്പോൾ നാം ശാന്തിയും സമാധാനവും സന്തോഷവും പ്രദാനം ചെയ്യുന്ന കാര്യങ്ങൾ മാത്രം ചെയ്തു മുന്നോട്ടുപോവുക മറ്റുള്ളവർക്കും ഇതേപോലെ സമാധാനവും സന്തോഷവും പ്രധാനം ചെയ്യുന്ന കാര്യങ്ങൾ നാം പ്രവർത്തിക്കുക അഥവാ പ്രവർത്തിക്കാൻ സാധിച്ചില്ലെങ്കിലും അത് തല്ലിക്കൊടുത്തുവാൻ ശ്രമിക്കാതിരിക്കുക
മിനിമലിസം എന്ന ജീവിതരീതി
മിനിമലിസം ഒരിക്കലും ഒരു പിശുക്കിയുള്ള ജീവിതരീതി അല്ല ആവശ്യമുള്ളത് ആവശ്യത്തിന് ഉപയോഗിക്കുകയുംഅധികമായി യാതൊന്നും കൈവശം വയ്ക്കാതിരിക്കുകയുംഅധികമായി നമ്മുടെ കയ്യിലുള്ളത് മറ്റുള്ള ആവശ്യക്കാർക്ക് നൽകുകയും ചെയ്യുന്നതുംഉള്ളത് സൂക്ഷിച്ച് പരമാവധി പ്രയോജനപ്പെടുത്തി ഉപയോഗിക്കുന്നതുമായഒരു നല്ല ജീവിതരീതി തന്നെയാണ് മിനിമലിസംകേരളത്തെ പോലെയുള്ള ഒരു സാമ്പത്തിക പിന്നോക്കം ആയി നിൽക്കുന്നസംസ്ഥാനത്തിന് സാധാരണജനങ്ങൾക്ക് എന്തുകൊണ്ടും അനുവർത്തിക്കാവുന്ന ജീവിതരീതിയാണ് മിനിമലിസംഇതിൻറെ ഫലമായിമറ്റുള്ളവരുടെ കൈയിൽ എന്തുണ്ട് എന്ന് നോക്കി അല്ലെങ്കിൽ മറ്റുള്ളവർ എങ്ങനെ പ്രവർത്തിക്കുന്നു എന്തു വാങ്ങുന്നു എന്ന് നോക്കിയുള്ളഅനുകരണ സ്വഭാവം നാം ഒഴിവാക്കുംഅതിലൂടെ സാമ്പത്തിക ലാഭം മാത്രമല്ലമാനസികമായികരുത്തുള്ളവരായി ലക്ഷ്യബോധമുള്ളവരായിഉറച്ച തീരുമാനങ്ങളുള്ളവരായി നാം മാറും
My opportunities and my space
ഉള്ളവനും ഇല്ലാത്തവനും ഈ പ്രയോഗം ശരിയാണോ ഇതു സാമ്പത്തിക അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നതെങ്കിൽ ഈ പ്രയോഗം തെറ്റല്ലേസമ്പത്ത് ശരിയായ രീതിയിൽ ഉപയോഗിക്കുവാൻ അറിയുന്നവനുംശരിയായ രീതിയിൽ ഉപയോഗിക്കുവാൻഅല്ലെങ്കിൽ പ്രയോജനപ്പെടുത്തുവാൻഅറിയാത്തവനും തമ്മിലുള്ള വ്യത്യാസം അല്ലേസമൂഹത്തിൽ ഉള്ളത്പണം എന്നാൽ എന്ത്അതിൻറെ പ്രത്യേകതകൾ എന്തൊക്കെയാണ് അത് ഉപയോഗിക്കേണ്ടത്എങ്ങനെയാണ് എന്നുള്ള കാര്യം വ്യക്തമായി അറിയാത്തതാണ് അതല്ലെങ്കിൽ നമ്മെ ആരും പഠിപ്പിക്കാത്തതാണ്പലരുടെയും സാമ്പത്തിക പിന്നോക്കാവസ്ഥയ്ക്ക് കാരണംനമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇതിന് കൂടുതൽ പ്രാധാന്യം നൽകുന്നില്ലപണം നാം പർച്ചേസ് ചെയ്യാനായി ഉപയോഗിക്കുന്നുഅപ്പോൾ സ്വാഭാവികമായും വരുന്ന ഒരു ചോദ്യം എന്തൊക്കെ പർച്ചേസ് ചെയ്യാംഇത് അറിയാത്തതുകൊണ്ടാണ്നാം സമ്പാദിക്കുന്ന തുക പലർക്കും നഷ്ടമായി പോകുന്നത്